തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകളിലെ തൊഴില്‍ അനശ്ചിതത്വത്തിനും വേതനമില്ലായ്മയ്ക്കുമെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് സെക്രട്ടറിയറ്റിനു മുന്നില്‍ ഉപവാസം നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാത്ത ചാനല്‍ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസ വേതനക്കാര്ക്കുപോലും മാന്യമായ കൂലി ലഭിക്കുന്ന നാട്ടില്‍ വേതനമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകരുടെ നിസ്സഹായതയില്‍ നിശ്ശബ്ദമായിരിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്നും തൊഴില്‍വകുപ്പ് ഉറക്കം വിട്ടുണര്‍ന്ന് തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളണമെന്നും വിശ്വന് ആവശ്യപ്പെട്ടു.
വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ, പിടിഎ റഹീം എംഎല്‍എ. ബിജെപി വക്താവ് വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്,കേരള കോണ്‍ഗ്രസ് സെക്യുലര്‍ ലീഡര്‍ പി.സി.ജോര്‍ജ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, , ബെഫി സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ്, എല്‍ഐസി എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് എന്‍ ഗണപതികൃഷ്ണന്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്, മറ്റു നേതാക്കളായ എന്‍.പത്മനാഭന്, എസ്.ബിജു, ഡി.രാജ്മോഹന്‍, ബി.എസ്.പ്രസന്നന് എന്നിവര്‍ സംസാരിച്ചു. പാളയത്തെ സ്വദേശാഭിമാനി സ്മൃതികുടീരത്തില്‍നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനമായാണ് സെക്രട്ടറിയറ്റിനുമുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: