ഉത്തര കൊറിയ ആണവപരീക്ഷണം നടത്തി

Wednesday 6 January 2016 10:10 am IST

സോള്‍: ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വടക്കൻ കൊറിയയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവായുധ നിർമാണത്തിന്റെ ആദ്യപടിയായാണ് ബോംബ് പരീക്ഷണമെന്ന് കൊറിയൻ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തിന്റെ നാലാമത്തെ അണുവായുധ പരീക്ഷണമാണിത്. ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഉത്തര കൊറിയ ഭൂചലനമാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദക്ഷിണ കൊറിയ അടിയന്തര യോഗം ചേർന്നു. ഉത്തര കൊറിയയുടേത് ആണവ പരീക്ഷണം തന്നെയാണെന്ന് ദക്ഷിണ കൊറിയൻ അധികൃതർ വ്യക്തമാക്കി. ഉത്തര കൊറിയയിലെ ആണവായുധ പരീക്ഷണ കേന്ദ്രത്തിലേക്ക് പുതിയതായി ഒരു തുരങ്കം നിർമിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചിരുന്നതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 2006, 2009, 2013 വർഷങ്ങളിലായി പംഗെയ്-രി അണുപരീക്ഷണ കേന്ദ്രത്തിൽ വച്ച് ഉത്തര കൊറിയ മൂന്ന് ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.