ഗുരുദാസ്പുര്‍: ഗുരുദാസ്പുരില് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൈനിക വേഷത്തിലാണ് ഇവരെ കണ്ടത്. തുടര്‍ന്ന് സൈന്യം മേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ഇവിടെ തിരച്ചില്‍ ശക്തമാക്കി. പടിഞ്ഞാറന്‍ മേഖലയിലെ വ്യോമകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ഭീകരാക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ഏഴ് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറ് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: