മോശം കാലാവസ്ഥ: അമര്‍നാഥ് തീര്‍ത്ഥാടനം തടസപ്പെട്ടു

Sunday 3 July 2011 4:28 pm IST

ശ്രീനഗര്‍: മോശം കാലാവസ്ഥയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര വീണ്ടും തടസപ്പെട്ടു. കനത്ത മഴയും ഉരുള്‍പൊട്ടലും കാരണമാണ് തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തി വച്ചത്. ഭട്ട ബെയ്സ് ക്യാംപില്‍ നിന്ന് അമര്‍നാഥ് ഗുഹയിലേക്കുള്ള പലയിടത്തും ഉരുള്‍പൊട്ടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചു. കാലാവസ്ഥ അനുകൂലമായ ശേഷം യാത്ര തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അമര്‍നാഥിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് തടസപ്പെട്ടിട്ടില്ല. 800 തീര്‍ഥാടകര്‍ ദിനംപ്രതി ഹെലികോപ്റ്റര്‍ സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. ജൂണ്‍ 29നാണു യാത്ര ആരംഭിച്ചത്. ഇതുവരെ 50,000 തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തി. 46 ദിവസത്തെ തീര്‍ത്ഥാടനത്തിന്റെ ആദ്യദിനമായ ജൂണ്‍ 29ന് തന്നെ 16,000ത്തിലധികം പേര്‍ ഗുഹാക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷയ്ക്കായി 5000 അര്‍ധസൈനികരെയും 5000 പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 3880 മീറ്റര്‍ ഉയരത്തിലുള്ള ക്ഷേത്രം സന്ദര്‍ശിക്കാനായി ഈ വര്‍ഷം 2.5 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.