റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; തൊടുപുഴ ഉപജില്ല മുന്നില്‍

Wednesday 6 January 2016 8:29 pm IST

മുരിക്കാശേരി: റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ തൊടുപുഴ ഉപജില്ല 305  പോയിന്റോടെ മുന്നിട്ട് നില്‍ക്കുന്നു. 255പോയിന്റുമായി കട്ടപ്പന  ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് 239 പോയിന്റുമായി നെടുങ്കണ്ടവുമുണ്ട്.  235 പോയിന്റുമായി അടിമാലിയും,208 പോയിന്റുമായി അറക്കുളവും,147 പോയിന്റുമായി പീരുമേടും,28പോയിന്റുമായി മൂന്നാറും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. മത്സരംങ്ങള്‍ നാളെ സമാപിക്കും. ഇന്നലെ 8 വേദികളിലായി 27 ഇനം മത്സരങ്ങളാണ് അരങ്ങേറിയത് സ്റ്റേജ് ഒന്നില്‍ നടന്ന തിരുവാതിര മത്സരവും സ്റ്റേജ് മൂന്നില്‍ നടന്ന നാടകവും സ്‌റ്റേജ് രണ്ടില്‍ നടന്ന ദേശഭക്തിഗാന മത്സരവും മികവുറ്റതായി.ഈ മൂന്ന് ഇടങ്ങളും കാണികളാല്‍ സമ്പന്നമായിരുന്നു.യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങള്‍  മികവ് പുലര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.