സംവരണം: പിഎസിസിയുടെ അപ്പീല്‍ തള്ളി

Wednesday 6 January 2016 8:28 pm IST

കൊച്ചി: എല്‍ഡി ക്ലര്‍ക്കിന്റേതുള്‍പ്പെടെയുള്ള ഒഴിവുകളില്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മൂന്ന് ശതമാനം സംവരണം അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് പിഎസ്‌സി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റീസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, കെഎസ്എഫ്ഇ, വെല്‍ഫെയര്‍ ബോര്‍ഡ് തുടങ്ങിയവയിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മൂന്ന് ശതമാനം സംവരണം അനുവദിക്കണമെന്നും 1996 മുതല്‍ മുന്‍കാല പ്രബല്യം നല്‍കി നടപടി സ്വീകരിക്കണമെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിലവിലെ പട്ടികയില്‍ നിന്നു മുമ്പുള്ള ഒഴിവുകള്‍ നികത്തുന്ന തരത്തില്‍ നടപടി സ്വീകരിക്കാനാവില്ലെന്നു വ്യക്തമാക്കി പിഎസ്‌സി അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.