തിരുവനന്തപുരം: മദ്യനയത്തെക്കുറിച്ച് സിപിഎം അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎം ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുന്നതെന്തിനാണ്. അവരുടെ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് അവര്‍ക്ക് നയം വേണ്ടേ. മദ്യനയത്തെ സിപിഎം നിരന്തരം വിമര്‍ശിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനയം പുതിയ കാര്യമല്ല. ഒരുദിവസം കൊണ്ട് എടുത്തതല്ല, ഏറെ ആലോചിച്ചെടുത്ത തീരുമാനമാണത്. എന്നാല്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് പറഞ്ഞാണ് അവര്‍ നയത്തെ എതിര്‍ത്തത്.
കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് മദ്യനയത്തിന് പിന്നിലെന്നുവരെ ആക്ഷേപം ഉന്നയിച്ചു. ഇപ്പോള്‍ എന്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തത്. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിന്ന് വേട്ടയാടുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ രീതിയെന്നും അതു ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: