മുംബൈ: രാജ്യാന്തര ക്രക്കറ്റിനോട് വിടപറയുമെന്ന വാര്‍ത്തകള്‍ തത്കാലത്തേക്കെങ്കിലും ഇന്ത്യന്‍ നായകന് എം.എസ്. ധോണി തള്ളി. ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായി ഓസ്ട്രേലിയയിലേക്കു പോകും മുന്‍പുള്ള വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ വാര്‍ത്തകള്‍ ധോണി നിരാകരിച്ചത്. വര്‍ത്തമാനത്തിലാണ് ഞാന്‍ ജീവിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനവും അതിനു ശേഷമുള്ള ട്വന്റി 20 ലോകകപ്പുമാണ് ലക്ഷ്യം. അതേക്കുറിച്ചു മാത്രമാണ് ചിന്ത- ധോണി പറഞ്ഞു. ടീം ചൊവ്വാഴ്ച രാത്രി ഓസ്ട്രേലിയയിലേക്കു തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: