സെമിനാറും പ്രദര്‍ശനവും നാളെ

Wednesday 6 January 2016 9:12 pm IST

ആലപ്പുഴ: ഔദ്യോഗിക ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി, ആലപ്പുഴ ചിന്മയ വിദ്യാലയത്തില്‍ 8ന് സെമിനാറും ചരിത്രരേഖ, പുരാവസ്തു പ്രദര്‍ശനവും നടത്തും. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും ചിന്മയ വിദ്യാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, പ്രദേശങ്ങളെ സംബന്ധിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര രേഖകള്‍ പ്രദര്‍ശനത്തിനെത്തും. പ്രമുഖവ്യക്തികളുടെ ഒപ്പുകള്‍ അടങ്ങിയ സിഗ്‌നേച്ചര്‍ ആര്‍ക്കൈവ്‌സ്, ആലപ്പുഴ ചരിത്രം, പ്രഖ്യാപനങ്ങള്‍ തുടങ്ങി നിരവധി ചരിത്രപ്രധാന രേഖകള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. രാവിലെ 10ന് ചിന്മയ വിദ്യാലയ മാനേജര്‍ പി. വെങ്കിട്ടരാമ അയ്യര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജെ. രജികുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനോദ്ഘാടനം സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ നിര്‍വ്വഹിക്കും. ടി.പി. ഭാസ്‌കരപൊതുവാള്‍, പി. ബിജു, രാജന്‍ ജോസഫ്, ജൂബി പോള്‍, ഡോ. എസ്. ലാലി, എസ്.ജെ. അംബികാദേവി എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.