കായംകുളം: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ കായംകുളം ഉപജില്ല മുന്നില്‍. 120 പോയിന്റോടെയാണ് കായംകുളം മുന്നില്‍ എത്തിയത്. 109 പോയിന്റോടെ മാവേലിക്കര രണ്ടാമതും 96 പോയിന്റു നേടി ചേര്‍ത്തല ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 109 പോയിന്റോടെ കായംകുളം ഉപജില്ലയും 108 പോയിന്റു നേടി തുറവൂര്‍ രണ്ടാം സ്ഥാനത്തും 103 പോയിന്റു നേടി ആലപ്പുഴ ഉപജില്ല മൂന്നാമതുമാണ്.
യുപി വിഭാഗത്തില്‍ 44 പോയിന്റോടെ കായംകുളം ഉപജില്ലയും 43 പോയിന്റോടെ മാവേലിക്കര രണ്ടാമതും 40 പോയിന്റോടെ ചേര്‍ത്തല ഉപജില്ല മൂന്നാമതുമാണ്.
സംസ്കൃതം എച്ച്എസ് വിഭാഗത്തില്‍ 35 പോയിന്റോടെ തുറവൂര്‍ ഒന്നാമതും 31 പോയിന്റുകള്‍ നേടി ചെങ്ങന്നൂരും മാവേലിക്കരയും രണ്ടാമതും 25 പോയി ന്റു നേടി ഹരിപ്പാട് ഉപജില്ല മൂന്നാമതുമാണ്.
യുപി വിഭാഗത്തില്‍ 55 പോയിന്റു നേടി ഹരിപ്പാട് ഒന്നാമതും 53 പോയിന്റു നേടി മാവേലിക്കര, ആലപ്പുഴ ഉപജില്ലകള്‍ രണ്ടാമതുമാണ്.
അറബി എച്ച്എസ് വിഭാഗത്തില്‍ 51 പോയിന്റു നേടി തുറവൂര്‍ ഒന്നാമതും 50 പോയിന്റു നേടി ചേര്‍ത്തല, അമ്പലപ്പുഴ ഉപജില്ലകള്‍ രണ്ടാംസ്ഥാനത്തുമാണ്.
യുപി വിഭാഗത്തില്‍ കായംകുളം, തുറവൂര്‍ ഉപജില്ലകള്‍ 30 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: