ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് വൃന്ദവാദ്യത്തില്‍ ഹാട്രിക്

Wednesday 6 January 2016 9:27 pm IST

  കായംകളം: ഹൈസ്‌ക്കൂള്‍ വിഭാഗം വൃന്ദവാദ്യത്തില്‍ ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് മൂന്നാം തവണയും ഒന്നാം സ്ഥാനം. പരമ്പരാഗത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ സമ്മാനാര്‍ഹരായത്. ചെണ്ട, ഇടയ്ക്ക, തബല, തവില്‍, വയലിന്‍ എന്നിവയോടൊപ്പം കീ ബോര്‍ഡും, റിതം പാഡും മേള പദത്തിന് മാറ്റ് കൂട്ടി. സാധാരണ കുടുംബത്തിലെ അംഗങ്ങളായ ഈ കുട്ടികളെ പിറ്റിഎയുടെ സഹായത്തോടെ മാവേലിക്കര ബാലചന്ദ്രനും, സതീഷ് ചന്ദ്രനുമാണ് പരിശീലിപ്പിച്ചത്. ഗൗരി ഗോപന്‍, ആദര്‍ശ് മുരളി (വയലിന്‍), സന്ദീപ് (തബല), സൂരജ് (തവില്‍ ), പത്മരാജ് (ചെണ്ട), ദീക്ഷിത് ബാലചന്ദ്രന്‍ (കീബോര്‍ഡ്), ശ്രീ ഗോവിന്ദ് (റിതം ) എന്നിവരാണ് മത്സരത്തിന് പങ്കെടുത്തത്. ഉപജില്ലാ കലോത്സവത്തില്‍ ചെട്ടികുളങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ കിരീടം നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.