ജില്ലാ സ്‌കൂള്‍ കലോത്സവം: യു.പി. കിരീടം എല്‍.എഫ്. മാനന്തവാടിക്ക്

Thursday 7 January 2016 3:09 pm IST

ബത്തേരി: 36-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്നലെ രാത്രി വൈകിയും എച്ച്.എസ്., എച്ച്.എസ്.എസ്. മത്സരങ്ങള്‍ തുടര്‍ന്നപ്പോള്‍ എല്‍.പി. വിഭാഗത്തില്‍ 46 പോയിന്റ് നേടി മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കുള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കല്‍പ്പറ്റ എന്‍.എസ്.എസും ബത്തേരി സെന്റ് ജോസഫ്‌സും 30 വീതം പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനം പങ്കിട്ടു. കോളിയാടി മാര്‍ ബസേലിയോസ് യു.പിക്കാണ് മൂന്നാം സ്ഥാനം-25 പോയിന്റ്. ഉപജില്ലാതലത്തില്‍ ബത്തേരിക്കാണ് ചാമ്പ്യന്‍പട്ടം. 160 പോയിന്റ്. െൈവത്തിരി, മാനന്തവാടി ഉപജില്ലകള്‍ 156 വീതം പോയിന്റ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ വെള്ളമുണ്ട ജി.യു.പിക്കും (35 പോയിന്റ്) എച്ച്.എസ്. വിഭാഗത്തില്‍ പനമരം ക്രസന്റിനുമാണ് (60 പോയിന്റ്) കിരീടം. യു.പിയില്‍ 33 പോയിന്റോടെ ഡബ്ല്യുഒയുപിഎസ് മുട്ടില്‍ രണ്ടാമതായി. 15 പോയിന്റുമായി കമ്പളക്കാട് ജിയുപി മൂന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ്എസ് 55 പോയിന്റോടെ രണ്ടാമതും 45 പോയിന്റോടെ ഡബ്ല്യുഒഎച്ച്എസ്എസ് മൂന്നാമതുമായി. ഇന്നലെ രാത്രി 10 മണിക്ക് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴ് ഇനം മത്സരങ്ങള്‍ പൂര്‍ത്തിയാകാന്‍ അവശേഷിക്കെ 133 പോയിന്റ് നേടി മാനന്തവാടി ജി.വി.എച്ച്.എസ്.എസാണ് മുന്നില്‍ നിന്നത്. 115 പോയിന്റുമായി ജി.എച്ച്.എസ്. മീനങ്ങാടി രണ്ടാം സ്ഥാനത്തും 100 പോയിന്റുമായി പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് മൂന്നം സ്ഥാനത്തുമുണ്ട്. 101 ഇനങ്ങളില്‍ 94 എണ്ണം പൂര്‍ത്തിയാപ്പോഴുള്ള പോയിന്റ് നിലയാണിത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 85 ഇനങ്ങളില്‍ 79 ഇനം പൂര്‍ത്തിയായപ്പോള്‍ കല്‍പ്പറ്റ എന്‍.എസ്.എസാണ് 83 പോയിന്റുമായി മുന്നിട്ടു നില്‍ക്കുന്നത്. മാനന്തവാടി എം.ജി.എം. എച്ച്.എസ്. 66, ബത്തേരി അസംപ്ഷന്‍ 65 എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള രണ്ട് സ്ഥാനതെ് പോയിന്റ് നില. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.