കൊച്ചി: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സംസ്ഥാന മാധ്യമ സ്ത്രീ ശാക്തീകരണ പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്. ഷാനി പ്രഭാകരന്, അനൂജ, സിന്ധു സൂര്യകുമാര്‍, ലേബി സജീന്ദ്രന്, കെ. നിമിഷ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ജനു.15ന് കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് പ്രൊഫ. എം.കെ. സാനു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: