ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

Thursday 7 January 2016 9:43 am IST

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു ന്യൂദല്‍ഹി:  ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്(79) അന്തരിച്ചു. ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ 24നാണു മുഫ്തി മുഹമ്മദ് സെയ്ദിനെ എംയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ രോഗം വഷളാവുകയായിരുന്നു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) സ്ഥാപക നേതാവാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 1999 ലാണ് അദ്ദേഹം പാര്‍ട്ടി രൂപീകരിച്ചത്. 2002 മുതല്‍ 2005 വരെയും അദ്ദേഹം ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പിഡിപി-ബിജെപി സഖ്യത്തോടെ ജമ്മു കാഷ്മീരില്‍ ഭരണത്തിലേറിയ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി മുഫ്തി മുഹമ്മദ് സെയ്ദ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഫ്തി മുഹമ്മദ് സെയ്ദിന്റെ വിയോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.