ചവറ: കരുനാഗപ്പള്ളി താലൂക്കിലെ അംഗനവാടി, പ്ലേസ്കൂള്‍ എന്നിവിടങ്ങളിലെ മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടി താലൂക്ക് തലത്തില്‍ ഇടപ്പള്ളിക്കോട്ട വലിയം മെമ്മോറിയല്‍ ബി.എഡ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാമത്സരം നടത്തും. ഒന്പതിനു രാവിലെ 10 മുതല്‍ മത്സരം ആരംഭിക്കും. വളരെ ചെറിയ പ്രായത്തില്‍തന്നെ കുട്ടികളുടെ ജന്മസിദ്ധമായ വൈജ്ഞാനികശേഷി മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മത്സരം ഉപകരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വര്‍ണ്ണമഴ വലിയത്ത് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യും. വിസിഎസ് മാനേജിംഗ് ഡയറക്ടര്‍ ഐ.വി.സിനോജ്, ഡോ.സജിനാ സിനോജ് കെ.രമേശന്, ടി.രാധാകൃഷ്ണന്, സോണിയാ ജൂബി, എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: