ചാത്തന്നൂര്‍: ത്രിതല പഞ്ചായത്തകളുടെ പദ്ധതികളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് വിനിയോഗിക്കണമെന്ന് കേരള സാംബവസഭ ചാത്തന്നൂര്‍ ടൗണ്‍ നോര്‍ത്ത് ശാഖ ആവശ്യപ്പെട്ടു. പ്രവര്‍ത്തകസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ആര്.സജീവന് അധ്യക്ഷനായിരുന്നു. മുഖത്തല ഗോപിനാഥന്, എ.ബി.ബിജു, മഞ്ജുഷ, സുധ, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ജയപ്രകാശ് (പ്രസി.) സുനു ഭാസ്കരന് (സെക്രട്ടറി), മനു ചൂരപ്പൊയ്ക, സുനില്‍, അഖില്‍ അപ്പുക്കുട്ടന് (ജോ.സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: