തിരുവനന്തപുരത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Thursday 7 January 2016 11:25 am IST

തിരുവനന്തപുരം: തിരുവനന്തപുരത്ത്  വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട് ട്രാവല്‍സിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം സ്വദേശി അഹമ്മദ് ഷെറീഫ് (68)ന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.