തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം നേതാക്കളുടെ അഹങ്കാരം: എ കെ ആന്റണി

Thursday 7 January 2016 12:51 pm IST

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ചില നേതാക്കളുടെ അഹങ്കാരമാണെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്ന തോന്നല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം ആയിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വലിയ തോതില്‍ നിരാശപ്പെടുത്തിയിരുന്നതായും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.