കോഴിക്കോട്: ടി.പി.വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ.രമ കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കത്തില്‍ രമ ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സമ്മര്‍ദ്ദം ഇല്ലാത്തതു കൊണ്ടാണ് കേസ് സി.ബി.ഐ എറ്റെടുക്കാത്തതെന്നും രമ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു
നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കേരളം രണ്ടു തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍, കേസിലെ പ്രതികളെ ശിക്ഷിച്ചതാണെന്നും കേസ് ഏറ്റെടുക്കുന്നതിന് പുതിയ തെളിവുകളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അപേക്ഷ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: