നന്മകള്‍ കൂടിചേരുമ്പോള്‍ അത് ചളിയായി മാറും; നാടകം ശ്രദ്ധേയമായി

Thursday 7 January 2016 3:25 pm IST

അരീക്കോട്: മഴയും മണ്ണും സ്‌നേഹത്തിന്റെ പ്രതീകമാണെന്നും ഇവ രണ്ടും കൂടി ചേരുമ്പോഴാണ് ചളിയുണ്ടാവുന്നത്. ഈ ചളി ദേഹത്ത് പുരളുമ്പോളാണ് ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത്. സാമൂഹിക പ്രസക്തമായ സന്ദേശം നല്‍കിയ ചളി എന്ന ഹൈസ്‌കൂള്‍ വിഭാഗം നാടകം ശ്രേദ്ധയമായി. എസ്എന്‍എംഎച്ച്എസ്എസ് പരപ്പനങ്ങാടിയാണ് ചളിയുടെ പ്രസക്തി ഉയര്‍ത്തി വ്യത്യസ്ത സന്ദേശം നല്‍കിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഈ നാടകത്തിനായി. കാക്കയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴുകന്‍ വില്ലനായും അവതരിക്കുന്നു. കാക്ക ന•യുടെ ചിഹ്നവും കഴുകന്‍ ഫാസിസത്തിന്റെ പ്രതിരൂപവുമാകുന്നു. കാക്കയായി സദസിന്റെ കൈയടി നേടിയ കെ.അഭിജിത്താണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഈ വിദ്യാലയം നാടകത്തില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി സ്വദേശി വിപിന്‍ദാസാണ് നാടകത്തിന്റെ രചനയും സംവിധാനവും. കട്ടന്‍കാപ്പി, മുട്ട പപ്പ്‌സ്, മാക്രി സംഗീതം, അലാക്കിന്റെ അവിലും കഞ്ഞി തുടങ്ങിയവ ഇദ്ദേഹത്തിന്റെ നാടകങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.