കേരളം മാറ്റത്തിന്റെ പാതയില്‍: കെ.സുരേന്ദ്രന്‍

Thursday 7 January 2016 3:27 pm IST

വളാഞ്ചേരി: കേരളം മാറ്റത്തിന്റെ പാതയിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കോട്ടക്കല്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫോ യുഡിഎഫോ അല്ലാതെ മൂന്നാം മുന്നണിയുടെ പ്രതിനിധികളുടെ ശബ്ദം നിയമസഭയില്‍ ഉയരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്‍, ബി.ഗോപാലകൃഷ്ണ മേനോന്‍, കെ.നാരായണന്‍ മാസ്റ്റര്‍, കെ.കെ.സുരേന്ദ്രന്‍, സജീഷ് പൊന്മള, ശ്രീശന്‍ കുറ്റിപ്പുറം എന്നിവര്‍ സംസാരിച്ചു. കാളികാവ്: ബിജെപി വണ്ടൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ദേശീയസമിതിയംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഭരണം ബിജെപിയുടെ കൈകളിലേക്ക് ജനങ്ങള്‍ നല്‍കുമെന്ന ഭയത്താലാണ് ഇടതുംവലതും വിറളിപൂണ്ട് ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് രമ രഘുനന്ദന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, മേഖലാ പ്രസിഡന്റ് പി.രാഘവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍, സി.പി.അറുമുഖന്‍, എം.ടി.സുധീഷ്, സാദിഖ് അലി, ചന്ദ്രശേഖര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.