മുരിക്കാശേരി: മുരിക്കാശേരിയില്‍ നടക്കുന്ന ജില്ല കലോത്സവം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ എച്ച്എസ്എസ്, യുപി വിഭാഗങ്ങളില്‍ തൊടുപുഴ സബ് ജില്ലാ മുന്നേറ്റം തുടരുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പന സബ്ജില്ലയാണ് മുന്നില്‍. 587 പോയിന്റുകള്‍ തൊടുപുഴ നേടിയപ്പോള്‍, 540 പോയിന്റാണ് കട്ടപ്പനയ്ക്ക്. ഹയര്സെക്കന്ററിയില് തൊടുപുഴ 254, കട്ടപ്പന 211 എന്നിങ്ങനെയാണ് പോയിന്റ്നില. ഹൈസ്കൂള്‍ തലത്തില്‍ ഒന്നാമതെത്തിയ കട്ടപ്പന 251 പോയിന്റും തൊടുപുഴ 239 പോയിന്റും നേടി, യുപി വിഭാഗത്തില്‍ തൊടുപുഴ 117 ഉം നെടുങ്കണ്ടം 103 പോയിന്റും നേടി. സ്കൂള്‍ തലത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് ജൈത്രയാത്ര തുടരുകയാണ്. മുന്നാം ദിവസം പിന്നിട്ടപ്പോള്‍ 98 പോയിന്റുമായി ഒന്നാമതാണ്. തൊട്ടടുത്ത് 76 പോയിന്റുമായി വെള്ളയാംകുടി സെന്റ് തോമസാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 106 േപായിന്റുമായി ഒന്നാമതെത്തി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് 76 പോയിന്റുമായി രണ്ടമത്. യുപിയില്‍ 41 പോയിന്റുമായി നെടുങ്കണ്ടം സെന്റ് സേവിയേഴ്സാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: