കരിമണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതികള്‍ രക്ഷപെട്ട സംഭവത്തില്‍ അഡീഷണല്‍ എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ നടപടി. അഡീഷണല്‍ എസ്.ഐ രാജന്, പോലീസുകാരായ അബ്ദുള്‍റസാഖ്, രാംദാസ്, ജീമോന്‍ എന്നിവരെയാണ് ജില്ല പോലീസ് സൂപ്രണ്ട് സ്ഥലം മാറ്റിയിരിക്കുന്നത്. ജീമോനെ എ.ആര് ക്യാമ്പിലേക്കും മറ്റുള്ളവരെ മൂന്നാറിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ഒരാഴ്ച മുമ്പാണ് മോഷണക്കേസിലെ പ്രതികളായ രണ്ട് പേര് സ്റ്റേഷനില്‍ നിന്നും രക്ഷപെട്ടത്. രക്ഷപെട്ട പ്രതികളെ രണ്ട് ദിവസത്തിനകം പോലീസ് പിടികൂടിയെങ്കിലും പ്രതികള്‍ രക്ഷപെട്ട സംഭവം പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: