കോട്ടാങ്ങല്‍ പടയണി മഹോത്സവം

Thursday 7 January 2016 8:57 pm IST

പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവം 10 മുതല്‍ 17 വരെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 10ന് രാത്രി 10ന് പടയണി ചടങ്ങുകള്‍ ചൂട്ടുവെയ്‌പ്പോടെ ആരംഭിക്കും. രണ്ടാംദിവസം രാത്രി 10ന് ചൂട്ടുവലത്ത്, മൂന്നാംദിവസം രാത്രി 11.30ന് ഗണപതികോലം, വൈകിട്ട് 7ന് സംഗീത കച്ചേരി, നാലാം ദിവസം വൈകിട്ട് 9ന് ഗാനമേള, അഞ്ചാംദിവസം രാത്രി 10ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കരണവും, രാത്രി 1.30ന് പടയണി ചടങ്ങുകള്‍, പുലര്‍ച്ചെ 5.30ന് അടവി, ആറാംദിവസം രാത്രി 9ന് ദൈവത്തോറ്റം, രാത്രി 4ന് പള്ളിപ്പാന, പുലര്‍ച്ചെ 5.30ന് അടവിയും ആകാശ വിസ്മയവും, ഏഴാംദിവസം രാത്രി 10ന് ഗാനമേള, രാത്രി 1ന് പടയണി ചടങ്ങുകള്‍, വലിയ പടയണി ദിവസമായ 17 ന് വൈകിട്ട് 4 ന് ചുങ്കപ്പാറയില്‍ നിന്നും മഹാഘോഷയാത്രയും വേലയും വിളക്കും ആരംഭിക്കും. രാത്രി 8.30ന് എതിരേല്‍പ്പ്, രാത്രി 10ന് ഗാനമേള, രാത്രി 1 ന് വലിയ പടയണി, പുലര്‍ച്ചെ 4.30ന് കാലന്‍കോലം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ.പ്രമോദ്, ഖജാന്‍ജി കെ.ജി.ഫല്‍ഗുനന്‍, ജോ.സെക്രട്ടറിമാരായ പ്രകാശ് മണിമല, അനീഷ് ചുങ്കപ്പാറ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.