കായംകുളവും തുറവൂരും മുന്നില്‍

Thursday 7 January 2016 9:35 pm IST

കായംകുളം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കായംകുളം ഉപജില്ല മുന്നില്‍. 217 പോയിന്റോടെയാണ് കായംകുളം മുന്നില്‍ എത്തിയത്. 194 പോയിന്റോടെ ചേര്‍ത്തല രണ്ടാമതും 183 പോയിന്റു നേടി ആലപ്പുഴ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 201 പോയിന്റോടെ തുറവൂര്‍ ഉപജില്ലയും 198 പോയിന്റു നേടി കായംകുളം രണ്ടാം സ്ഥാനത്തും 196 പോയിന്റു നേടി ആലപ്പുഴ ഉപജില്ല മൂന്നാമതുമാണ്. യുപി വിഭാഗത്തില്‍ 84 പോയിന്റോടെ മാവേലിക്കര ഉപജില്ലയും 80 പോയിന്റോടെ ചേര്‍ത്തല രണ്ടാമതും 75 പോയിന്റോടെ കായംകുളം ഉപജില്ല മൂന്നാമതുമാണ്. സംസ്‌കൃതം എച്ച്എസ് വിഭാഗത്തില്‍ 45 പോയിന്റോടെ തുറവൂര്‍ ഒന്നാമതും 41 പോയിന്റുകള്‍ നേടി മാവേലിക്കര രണ്ടാമതും 38 പോയിന്റു നേടി ഹരിപ്പാട് ഉപജില്ല മൂന്നാമതുമാണ്. യുപി വിഭാഗത്തില്‍ 65 പോയിന്റു നേടി ഹരിപ്പാട് ഒന്നാമതും 63 പോയിന്റു നേടി മാവേലിക്കര, ആലപ്പുഴ ഉപജില്ലകള്‍ രണ്ടാമതുമാണ്. അറബി എച്ച്എസ് വിഭാഗത്തില്‍ 70 പോയിന്റു നേടി ചേര്‍ത്തല,അമ്പലപ്പുഴ ഒന്നാമതും 67 പോയിന്റു നേടി തുറവൂര്‍ രണ്ടാംസ്ഥാനത്തുമാണ്. യുപി വിഭാഗത്തില്‍ കായംകുളം, തുറവൂര്‍ ഉപജില്ലകള്‍ 40 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.