ഗള്‍ഫില്‍ വീട്ടമ്മയുടെ തിരോധാനം; ഇടനിലക്കാരന്‍ പിടിയില്‍

Thursday 7 January 2016 9:47 pm IST

അടിമാലി(ഇടുക്കി) ഗള്‍ഫില്‍ ജോലിക്കായി പോയ വീട്ടമ്മയെക്കുറിച്ച് വിവരമില്ല.ട്രാവല്‍ ഏജന്‍സിയുടെ ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മന്‍പ് ദമാമിലേക്ക് പോയ അടിമാലി കണിപറമ്പില്‍ ദിവാകരന്റെ ഭാര്യ സുജാതയെയാണ്  കാണാതായത്. പണംവാങ്ങി സുജാത(48)യെ വിസിറ്റിംഗ് വിസയില്‍ ദമാമിലേക്ക് കയറ്റി വിട്ട ഇടനിലക്കാരന്‍ ആലുവ ഈസ്റ്റ് വില്ലേജില്‍ എന്‍എഡി കരയില്‍ കുളിയാവീട്ടില്‍  പീര്‍ മുഹമ്മദ്(50)നെയാണ് അടിമാലി എസ്.ഐ ലാല്‍ സി. ബേബിയുടെ നേത്യത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി മുഖാന്തിരം സുജാതയെ കഴിഞ്ഞ ഡിസംബര്‍ 11 നാണ് പീര്‍ മുഹമ്മദ് നെടുമ്പാശേരി വഴി ദമാമിലേക്ക് കയറ്റിവിട്ടത്. വീട്ടുജോലിയാണ് സുജാതക്ക് ലഭിച്ചതെന്ന് ബന്ധുക്കളോട് പീര്‍ മുഹമ്മദ് പറഞ്ഞത്. എന്നാല്‍ വിസിറ്റിംഗ് വിസയിലാണ് സുജാത ദമാമില്‍ എത്തിയത്. ദമാമിലെ എയര്‍പോര്‍ട്ടില്‍ സ്‌പോണ്‍സര്‍ എത്താതെ വന്നപ്പോള്‍ സുജാത ബന്ധുക്കളെ വിളിച്ചിരുന്നു. തുടര്‍ന്ന് ഒരു ദിവസത്തിന് ശേഷം അറബി എത്തി വീട്ട് ജോലിക്കായി സുജാതയെ കൊണ്ടുപോയിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് ദിവസം ഫോണില്‍ വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷം ഫോണ്‍ വിളിച്ചിട്ടില്ല. ഇതോടെ ബന്ധുക്കള്‍ പീര്‍ മുഹമ്മദിനെ സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറി. 25000 രൂപ ശമ്പളം പറഞ്ഞാണ് സുജാതയെ കയറ്റിവിട്ടതെങ്കിലും 8000 രൂപയേ ശമ്പളം നല്‍കൂവെന്ന് അറബി പറഞ്ഞതയി ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി അടിമാലി പൊലീസിലെത്തി. പൊലീസ് പീര്‍ മുഹമ്മദുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല.ഒടുവില്‍ പൊലീസ് തന്ത്രപൂര്‍വ്വം വിസ ഇടപാടിനെന്ന വ്യാജേന ഇയാളെ പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.