ശബരിമല: വനംവകുപ്പ് സന്നിധാനം ഔട്ട് പോസ്റ്റ് സ്റ്റേഷനില്‍ നിര്‍മ്മിച്ച ആന്റി പോച്ചിങ് ക്യാമ്പ് ഓഫീസിന്റെയും, മരക്കൂട്ടത്തിനടുത്ത് നിര്‍മ്മിച്ച അയ്യപ്പഭക്ത വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. പഗ് മാര്‍ക്ക്സ് ഇക്കോഷോപ്പ്, ആരണ്യം റസ്റ്റിങ് ഏരിയ എന്നിവ മരക്കൂട്ടത്ത് പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിലാണ് ഒരുക്കിയിട്ടുള്ളത്.
ഇവിടെ ഭക്തര്‍ക്ക് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വനം വകുപ്പിന്റെ ശബരി തീര്‍ത്ഥം മിനറല്‍ വാട്ടര്‍ വില്പ്പനയ്ക്കുമുണ്ട്. പെരിയാര്‍ കടുവ സങ്കേതത്തിലെ നായാട്ടിനെതിരെ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആന്റി പോച്ചിങ് ക്യാമ്പ് ഓഫീസ് പണികഴിപ്പിച്ചിട്ടുള്ളത്.
പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡിവിഷന് ഡെപൃുട്ടി ഡയറക്ടര്‍ സി.ബാബു,പമ്പ റെയ്ഞ്ച്് ഓഫീസര്‍ എസ്. സന്ദീപ്, ഫോറസ്റ്റ് കണ്ട്രോള് റൂം റെയ്ഞ്ച് ഓഫീസര്‍ ശിവപ്രസാദ്, ഗൂട്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ കെ.എ. സാജു, സന്നിധാനം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എന്‍. സതീശന്, സന്നിധാനം ഔട്ട് പോസ്റ്റ് ഡെപൃൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. ശിവകുമാര്‍, സാപ് കോണ്‍ഫെഡറേഷന്‍ ചെയര്മാന് ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: