കൊച്ചി: എബിവിപി 31-ാം സംസ്ഥാന സമ്മേളത്തിന്റെ ലോഗോയും പോസ്റ്ററും യുവനടന് നീരജ് മാധവ് പ്രകാശനം ചെയ്തു. തനിക്ക് രാഷ്ട്രീയ ചായ്വില്ലെന്നും ആശയങ്ങളോടാണ് താത്പര്യമെന്നും നീരജ് മാധവ് പറഞ്ഞു.
തന്റെ ആശയങ്ങളോടൊപ്പം നില്ക്കുന്ന സംഘടനകളുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കോളേജുകളില്‍ ശക്തമായ സംഘടനാ പ്രവര്‍ത്തനമുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നതായും നീരജ് അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എബിവിപി സഹസംഘടനാ സെക്രട്ടറി വി.മഹേഷ്, ദേശീയ പ്രവര്‍ത്തക സമിതിയംഗവും കുസാറ്റ് സെനറ്റ് അംഗവുമായ പി.ശ്യാംരാജ് എന്നിവര്‍ പങ്കെടുത്തു.
ഈ മാസം 30, 31 തീയതികളില്‍ എറണാകുളത്താണ് സമ്മേളനം. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി, എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്ര, ദേശീയ വൈസ് പ്രസിഡണ്ട് സുബ്ബയ്യ, ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍, ദേശീയ സഹസംഘടനാ സെക്രട്ടറിമാരായ കെ. എന്‍. രഘുനന്ദന്, ജി. ലക്ഷ്മണ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: