കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് ഇന്ന് വൈകിട്ട് 5.30ന് എറണാകുളത്ത് നല്കുന്ന സ്വീകരണം ബോളിവുഡ് നടന് മുകേഷ് ഖന്ന ഉദ്ഘാടനം ചെയ്യും. ശക്തിമാനായി വേഷമിട്ട് ടെലിവിഷന്‍ പരമ്പരയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന മുകേഷ് ഖന്ന മഹാഭാരതമെന്ന മറ്റൊരു പരമ്പരയില്‍ ഭീഷ്മപിതാമഹനെ അവതരിപ്പിച്ചും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.
നിലവില്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയര്മാന് കൂടിയാണ് മുകേഷ് ഖന്ന. നടന് പത്മശ്രീ മധു, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് പത്മവിഭൂഷണ്‍ ഡോ. ജി. മാധവന് നായര്‍, മേയര്‍ സൗമിനി ജെയിന്, ജില്ലാകളക്ടര്‍ എം. ജി. രാജമാണിക്യം, നടന് ജയസൂര്യ, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, തപസ്യ മാര്‍ഗദര്‍ശി എം. എ. കൃഷ്ണന് എന്നിവര്‍ സംബന്ധിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: