മുപ്പതുവര്‍ഷം സിപിഎം ഭരിച്ച, ഇപ്പോള്‍ ‘മതേതര മമത’ ഭരിക്കുന്ന ബംഗാളില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ കലാപം! കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഗുജറാത്ത്, ഗുജറാത്ത് എന്ന് അലറിക്കൊണ്ട് മോദിയെ വേട്ടയാടിയ കേരളത്തിലെ ഒരു പത്രങ്ങളോ, ചാനലുകളോ ഈ മാല്ഡകലാപം നമ്മളെ അറിയിച്ചുവോ? ഇല്ല. എന്തുകൊണ്ട്? കാരണം ഇവിടെ കലാപം നടത്തിയത് ഇസ്ലാമിക തീവ്രവാദികളും ഇരയായതു ഹിന്ദുക്കളും ആണ് എന്നതല്ലേ കാര്യം? അല്ല എങ്കില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇങ്ങനെ രണ്ടുനീതി നമ്മുടെ ചാനലുകള്‍ കാണിക്കുന്നത് എന്തുകൊണ്ട് ? ഇതേ ചാനലുകള്‍ തന്നെയാണ് ഉത്തര്‍പ്രദേശില്‍ പശുമാംസത്തിന്റെ പേരില്‍ മുസ്ലിമിനെ അടിച്ചുകൊന്നു എന്ന് പറഞ്ഞു മാസങ്ങളോളം വാര്‍ത്ത കൊടുത്തത്? ആ വാര്‍ത്ത കൊടുത്തപ്പോള്‍ അവര്‍ മതം പച്ചക്ക് തന്നെ പറഞ്ഞു. മുസ്ലിം, മുസ്ലിം എന്ന് എല്ലായിടങ്ങളിലും അവര്‍ ആവര്‍ത്തിച്ചു. ഒരു പത്രധര്‍മ്മവും നോക്കിയില്ല അവര്‍.എന്നാല്‍ മാല്‍ഡയില്‍ ഇവര്‍ മൗനംപാലിക്കുകയാണ്.
ഷിജില്‍ സത്യന്
ഭാരതത്തിലെ പശ്ചിമബംഗാളില്‍ ഒരു കലാപം നടക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടങ്ങിയ ആ കലാപം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗോദ്രയില്‍ നിശബ്ദത പാലിച്ച കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഏകപക്ഷീയമായി നടക്കുന്ന കലാപവും കണ്ടില്ലെന്നു നടിക്കുന്നു. ലക്ഷക്കണക്കിന് വരുന്ന കലാപകാരികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ‘അന്‍ജുമാന്‍ ആഹലെ സുന്നത്തുല്‍ ജമ അത്തു’കാരാണ്. കാളിയചക്ക് പോലിസ് സ്റ്റേഷന് ആക്രമിച്ച കലാപകാരികള്‍ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ഈ കലാപത്തിനു ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനകളുടെ സഹായവും ഉണ്ട്.
ഇത്തരത്തില്‍ ഏകപക്ഷീയമായ ഒരു കലാപം ആയിട്ടുകൂടി കേരളത്തിലെ ‘മതേതറ’ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആ വാര്‍ത്ത കിട്ടിയിട്ടുണ്ടാകില്ല. വാര്‍ത്ത കുറച്ചു കഴിഞ്ഞാല്‍ കിട്ടും, കലാപത്തില്‍ പരിക്കേറ്റ ഒരു പ്രത്യേക സമുദായക്കാരന് മരിക്കുകയോ അതിന്റെ തിരിച്ചടി ഇതേ കലാപക്കാരികള്ക്കുമേല് വരികയോ ചെയ്താല്‍ മറ്റൊരു ഗുജറാത്ത് എന്നും പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങള്‍ അന്തിചര്‍ച്ചയുമായി വരും. അതു വരേയ്ക്കും കാത്തിരിക്കാം നമുക്ക്.
ഷിബിന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: