കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ നടന്നുവരുന്ന കരാര്‍ തൊഴിലുകള്‍ കുടിയിറക്കപ്പെട്ടവര്‍ക്കും പ്രദേശവാസികള്‍ക്കും നല്‍കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ആവശ്യപ്പെട്ടു. ജനറല്‍ കോണ്‍ട്രാക്ടേഴ്സ് വര്‍ക്കേഴ്സ് സംഘം റിഫൈനറി ഗേറ്റില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരക്കണക്കിനു തൊഴിലാളികള്‍ തൊഴിലെടുക്കുമ്പോള്‍ ഈ പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ടവരും പ്രദേശവാസികളും മൂകസാക്ഷിയായി മാറി നില്‍ക്കേണ്ടിവരുന്നു. റിഫൈനറിയില്‍നിന്നുള്ള അന്തരീക്ഷമലിനീകരണവും മറ്റും അനുഭവിക്കേണ്ടിവരുന്നവരോട് തൊഴിലിന്റെ കാര്യം വരുമ്പോള്‍ സ്വീകരിക്കുന്ന സമീപനം ശരിയല്ല.
പ്രദേശവാസികള്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും തൊഴില്‍ നല്‍കുന്നതുവരെ നിരന്തര സമരവുമായി ബിഎംഎസ് മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ജനറല്‍ കോണ്‍ട്രാക്ടേഴ്സ് വര്‍ക്കേഴ്സ് സംഘം പ്രസിഡന്റ് കെ.കെ.വിജയന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ് കുമാര്‍ സമാപന പ്രസംഗം നടത്തി. ബിഎംഎസ് ജില്ലാ ജനറല്‍ ജോ.സെക്രട്ടറി പി.എസ്. വേണുഗോപാല്‍, ഷിബി തങ്കപ്പന്, കെ.എസ്.മോഹനന്, സൂരജ് കാണിനാട്, മനോജ് മനക്കേക്കര, സാജു കെ.എ. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: