പാലക്കാട്: ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടനയായ സക്ഷമയുടെ കേരള ഘടകത്തിന്റെ ഏഴാം സംസ്ഥാന സമ്മേളനം 9,10 തീയതികളില്‍ പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്ല്യാണമണ്ഡപത്തില്‍ നടക്കും.
10ന് രാവിലെ 10 മണിക്ക് ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തും. സക്ഷമ അധ്യക്ഷന്‍ കിഷോര്‍ ഡി. ഗിലാനി അധ്യക്ഷത വഹിക്കും. ഒമ്പതാം തീയതി സംസ്ഥാന നിര്‍വാഹകസമിതി യോഗം, സമ്മേളനത്തെക്കുറിച്ചുള്ള ചര്‍ച്ച, ഒരുവര്‍ഷത്തെ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയവ നടക്കും.
കടമ്പഴിപ്പുറത്ത് വര്‍ക്ക് ഫോര്‍ വിഷ്വലി ചാലഞ്ചഡ് എന്ന സ്ഥാപനം നടത്തുന്ന അന്ധദമ്പതികള്‍, 20 വര്‍ഷമായി പത്രപ്രവര്‍ത്തനം നടത്തുന്ന ഭിന്നശേഷിയുള്ള ജഗദീശന്, കഴിഞ്ഞവര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വികലാംഗ അധ്യാപകനുള്ള അവാര്‍ഡ് നേടിയ എന്‍. ഗോപകുമാര്‍ എന്നിവരെ ആദരിക്കും.
രാവിലെ 11.30ന് സക്ഷമയുടെ പ്രവര്‍ത്തനവും ലക്ഷ്യവും എന്ന വിഷയത്തില്‍ ദേശീയ സെക്രട്ടറി കാശിനാഥ് ലക്കരാജുവും, കോര്‍ണിയ അന്ധതാ മുക്തഭാരത് എന്നവിഷയത്തില്‍ കെ. ഗംഗാധരന് മാസ്റ്ററും ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ജനറല്‍ ബോഡി, വൃത്തനിവേദനം, അടല്‍ യോജന ആന്‍ഡ് മുദ്രബാങ്കിങ് ക്ലാസ് എന്നിവ നടക്കും. നഗരസഭാ ചെയര്മാന് പ്രമീള ശശിധരന് മുഖ്യാതിഥിയാകും. വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, ബീന ഗോവിന്ദ്, കൗണ്‍സിലര്‍മാരായ വി. നടേശന്, കെ. സുമതി, പി. സാബു എന്നിവര്‍ സംസാരിക്കും. സക്ഷമ ജനറല്‍ സെക്രട്ടറി പി. സുഭാഷ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. സുകുമാരന്‍ നന്ദിയും പറയും.
രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി 250 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പത്തിന് വൈകീട്ട് അഞ്ചിന് സമാപിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ആര്. ശശികുമാര്‍, ജനറല്‍ സെക്രട്ടറി പി. സുഭാഷ്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എം. സുകുമാരന്‍, ആര്. കണ്ണന്, സതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: