എന്‍.എസ്.എസിനെതിരെ പിണറായി വിജയന്‍

Monday 2 January 2012 4:42 pm IST

കൊല്ലം: എന്‍.എസ്.എസിന് നായന്മാരുടെ അട്ടിപ്പേറവകാശം ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌ വേദി യു.ഡി.എഫ്‌ വേദിയായി മാറുന്നത്‌ സി.പി.എമ്മിന്റെ കുഴപ്പം കൊണ്ടല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ക്ഷണിച്ചാലും വരാത്തവരാണ് ഇടത് നേതാക്കളെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് പിണറായിയുടെ പ്രതികരണം. സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സി.പി.എം ഏതെങ്കിലും ജാതിക്കോ ജാതി സംഘടനയ്ക്കോ എതിരല്ല. പാവപ്പെട്ടവരുടെ പ്രശ്നങ്ങളാണ്‌ സി.പി.എമ്മിന്‌ വലുത്‌. ജാതി നോക്കി സി.പി.എം ഒരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്‌ സംവരണം വേണമെന്ന്‌ ആദ്യം ആവശ്യപ്പെട്ട പാര്‍ട്ടിയാണ്‌ സി.പി.എമ്മെന്നും പിണറായി വിജയന്‍. പറഞ്ഞു. എന്നാല്‍ ജാതി-മത ശക്തികള്‍ ഭരണത്തില്‍ പ്രകടമായി ഇടപെടുന്നുണ്ട്‌. മന്ത്രിമാരെ തീരുമാനിച്ചതില്‍ പോലും ഈ ഇടപെടല്‍ ഉണ്ടായെന്നും പിണറായി ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന്‌ ഡി.എം.ആര്‍.സിയെ ഒഴിവാക്കുന്നത്‌ വഴിവിട്ട്‌ കാര്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന അധികാര ദുര്‍മോഹികളാണ്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ മാത്രമെ ഇനി പുറത്തുവരാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ കരാര്‍ ടെണ്ടറില്ലാതെ ഡി.എം.ആര്‍.സിയെ ഏല്‍പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.