കൊല്ലം: ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് വെള്ളിച്ചെണ്ണ ഉല്‍പ്പാദകനില്‍ നിന്നും പണം ആവശ്യപ്പെട്ട ആള് പിടിയില്‍. ഇളമ്പള്ളൂര്‍ പെരുമ്പുഴ കുന്നത്ത് മേലതില്‍ അര്ജുന്(45)ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കേര റാണി എന്ന പേരില്‍ വെള്ളിച്ചെണ്ണ വിതരണസ്ഥാപനം നടത്തുന്ന സിയാദിനോടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. സിയാദ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അജിത്കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതി മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: