നമ്മുടെ ജീവിതം

Friday 8 January 2016 7:55 pm IST

നമ്മുടെ ജീവിതത്തില്‍ അച്ഛന്‍, അമ്മ, ഭാര്യ, പുത്രന്‍, തുടങ്ങി നിരവധി ബന്ധങ്ങള്‍ നിലനിന്നുപോകുന്നതായി  കാണപ്പെടുന്നു. ഈബന്ധങ്ങള്‍ളെല്ലാം ഒരു ജീവന്‍ സ്വീകരിച്ചതിനുശേഷം  മരിക്കുന്നതു വരെയുള്ള ഇടക്കാല വേളയില്‍ വന്നുചേര്‍ന്നു നിലനില്‍ക്കുന്നവയാണെന്നുകാണാന്‍ കഴിയും ജനനത്തിനുമുന്‍പും മരണത്തിനു പിന്‍പും ഈവക ബന്ധങ്ങള്‍ ഇല്ല. അപ്പോള്‍ ഇവയെല്ലാം ശരീരസംബന്ധങ്ങള്‍ മാത്രമാണെന്നും ആത്മാവിനെ ബാധിക്കുന്നവയല്ലെന്നും നമുക്കുബോദ്ധ്യമാകും. അനന്തമായ കാലത്തിന്റെ ചെറിയ ബിന്ദുവില്‍ ജനനത്തിനും ശേഷവും മരണത്തിനു മുന്‍പും സത്തയില്ലാതെ മദ്ധ്യകാല വര്‍ത്തമാനത്തില്‍ മിന്നിമറയുന്ന  ഒരു ക്ഷണിക സ്ഫുലിംഗംമാത്രമാണ് നമ്മുടെ ഈ അത്ഭുത പ്രതിഭാസമായ ഈ ജീവിതം. ജനനവും മരണവും ആവര്‍ത്തിച്ചുണ്ടാവുന്ന ജന്മാന്തരപരമ്പരയുടെ ഓരോ കണ്ണിയിലും ഈ ബന്ധങ്ങളൊക്കെ മറ്റൊരുതരത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ നീര്‍ക്കുമിളപോലെ ക്ഷണംകൊണ്ട് തകര്‍ന്നടിയുന്ന ജീവിതത്തില്‍ ഈ ശാശ്വതികത്വം എവിടെ? പരമാര്‍ത്ഥം ആലോചിച്ചാല്‍ ഇവയൊന്നും സത്യ വസ്തുവായ ആത്മാവിനെ ബാധിക്കാതെ വെറും മായാഭ്രമം കൊണ്ട ്‌നിലനില്‍ക്കുന്നതായി തോന്നിപ്പോവുകമാത്രമാണ്. ഈബന്ധങ്ങള്‍ക്കു പാത്രീഭൂതരായവരിലെല്ലാം ഒരേ പരമാത്മചെതന്യം തന്നെയാണ് നിലനില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.