ദല്‍ഹിയിലേക്കും ചെന്നൈയിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍

Friday 8 January 2016 8:15 pm IST

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍ തിരുവനന്തപുരത്തു നിന്നും ദല്‍ഹിയിലേക്കും ചെന്നൈയിലേക്കും നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിച്ചു. 39 കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 655 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്ക് ഉള്ളത്. തിരുവനന്തപുരത്തു നിന്നും രാവിലെ 10.40 ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.55 ന് ദല്‍ഹിയിലെത്തും. 5103 രൂപയാണ് നിരക്ക്. ദല്‍ഹിയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 5.50 ന് തിരുവനന്തപുരത്ത് എത്തും. നിരക്ക് 5216 രൂപ. വൈകുന്നേരം 6.20 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിമാനം 7.25 ന് ചെന്നൈയിലെത്തും. നിരക്ക് 2354 രൂപ. ചെന്നൈയില്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടുന്ന വിമാനം 9.50 ന് തിരുവനന്തപുരത്ത് എത്തും. 2403 രൂപയാണ് നിരക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.