ഭുവനേശ്വര്‍: ഇടത് ഭീകരത ഒഡീഷയില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. നാലു ജില്ലകളില്‍ മാവോയിസ്റ്റ് ഭീകരര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഫലപ്രദമായി നേരിടേണ്ടതുണ്ട്.
മറ്റ് സംസ്ഥാന അതിര്‍ത്തി ജില്ലകളിലാണ് പ്രശ്നങ്ങള്‍ കൂടുതലായിട്ടുള്ളത്. പുതിയതായി രൂപപ്പെട്ടിട്ടുള്ള ഈ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരരെ നേരിടുന്ന സിആര്‍പിഎഫിന് ആവശ്യമായ സം വിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരതക്കൊപ്പം തീരദേശ നുഴഞ്ഞുകയറ്റത്തെയും നേരിടേണ്ടതുണ്ട്. സമയത്തിന് നടപടിയെടുക്കാവുന്ന തരത്തില്‍ സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കേണ്ടതണ്ടെന്നും പട്നായിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: