അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമക്ക് തിരിച്ചുനല്‍കി സ്വാതന്ത്ര്യ സമര സേനാനി മാതൃകയായി. ചാത്തനാട് അവലൂക്കുന്ന് വാര്‍ഡില്‍ നീലിക്കാട്ട് വീട്ടില്‍ വിശ്വനാഥനെന്ന സ്വാതന്ത്രസമര സേനാനി ആണ് കളഞ്ഞ കിട്ടിയ ഒരു പവന്റെ മാല പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ഉടമയ്ക്കു തിരിച്ചു നല്‍കയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ അറവുകാട് ഭാഗത്തു നിന്നാണ് വിശ്വനാഥന് ഒരു പവന്റെ മാല കളഞ്ഞു കിട്ടിയത.് തുടര്‍ന്നു മാല ഇയാള്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തന്റെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന മാല നഷ്ടപ്പെട്ടെന്ന പരാതിയുമായി പുന്നപ്ര തെക്ക് 15-ാം വാര്‍ഡില്‍ ആഞ്ഞിലിപറമ്പ് വീട്ടില്‍ പുരുഷോത്തമനും പരാതിയുമായി സ്റ്റേഷനില്‍ എത്തി. തുടന്ന് എസ്ഐ പ്രതാപചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ മാല ഉടമയക്കു തിരിച്ചു നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: