ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് ആലപ്പുഴ മുന്‍സിഫ് കോടതി റദ്ദുചെയ്തു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി ആരോപിച്ച് വ്യാപാരി നേതാക്കളായ വിജയകുമാര്‍ ചെട്ടികുളങ്ങര, സക്കീര്‍ മാവേലിക്കര, വേണുഗോപാല്‍ പാണാവള്ളി, സന്തോഷ്കുമാര്‍ നെടുമുടി, സുരേഷ് മുട്ടം എന്നിവരാണ് കോടതിയെ സമീപിച്ചത്. രണ്ടുമാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ഇതിന് മുതിര്‍ന്ന അഭിഭാഷകന് ശുഭകുമാറിനെയും കോടതി ചുമതലപ്പെടുത്തിയെന്ന് മുന്‍ പ്രസിഡന്റ് നജുമുദീന് ആലുമ്മൂട്ടില്‍ പത്രസമ്മളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: