മാവേലിക്കര: കേന്ദ്ര പട്ടികജാതി ഗ്രാമ വികസന വകുപ്പ് മന്ത്രി സുദര്ശന് ഭഗത് മാവേലിക്കര മുന്‍സിപ്പല്‍ രണ്ടാം വാര്‍ഡിലെ കുരീക്കാട് കോളനി സന്ദര്‍ശിച്ചു. കോളനിയുടെ ശോചനീയാവസ്ഥ മന്ത്രി നേരിട്ടു കണ്ടു. രണ്ട്, മൂന്ന് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ ബിജെപിയിലെ ജയശ്രീ അജയകുമാര്‍, ലത ജി. എന്നിവര്‍ മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് കെ. ബാബു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ. രമേശ് കൊച്ചുമുറി, മണ്ഡലം പ്രസിഡന്റ് കെ. രാജന്, ജനറല്‍ സെക്രട്ടറി പി.മധു, കായംകുളം മണ്ഡലം പ്രസിഡന്റ് എസ്. ബിജി, എസ്. രംഗനാഥ് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: