ഭിന്നശേഷിയുള്ള കുട്ടികളുടെ കായികമത്സരങ്ങള്‍ നാളെ

Friday 8 January 2016 8:48 pm IST

ആലപ്പുഴ: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയുടെ നേതൃത്വത്തില്ഡ 33 വര്‍ഷങ്ങളായി നടത്തി വരുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കായിക മത്സരം നാളെ ആലപ്പുഴ എസ്ഡിവി സ്‌കൂളില്‍ നടത്തുമെന്ന് ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ , ജനറല്‍ കണ്‍വീനര്‍ എന്‍.സി.ജെ. ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 37 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1,200ല്‍പരം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി 128ല്‍പരം മത്സരങ്ങളാണ് നടത്തുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്ലബ്ബുകളില്‍ നിന്നുള്ള ലയണ്‍സ് കുടുംബാംഗങ്ങളും പങ്കെടുക്കും. രാവിലെ 8.30ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് വി. സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തും. കുട്ടികളുടെ മാര്‍ച്ച്പാസ്റ്റും നടക്കും. കായിക മത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രതാരം നസ്രിയ നസീം നിര്‍വ്വഹിക്കും. വൈകിട്ട് 3ന് ചേരുന്ന സമ്മാനദാനപരിപാടിയില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആര്‍. മുരുകന്‍ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ഗൗതമി നായര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.