ആലപ്പുഴ: രാമങ്കരി പോലീസ് സ്റ്റേഷനില്‍ 2011 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കഞ്ചാവ് വില്‍പ്പന കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലാക്കോടതി വാര്‍ഡില്‍, കയ്യാച്ചുപറമ്പില് വീട്ടില്‍ ഹാരിസി(42)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2011 ല്‍ കിടങ്ങറ ഭാഗത്ത് കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായ പ്രതി റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജയില്‍ മോചിതനായ ശേഷം കൊല്ലം ജില്ലയില്‍ താമസിക്കുകയായിരുന്നു. എസ്ഐ അപ്പുക്കുട്ടന്, സിപിഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരുംഅറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: