കായംകുളം: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ കായംകുളം ഉപജില്ല മുന്നില്‍. 267 പോയിന്റോടെയാണ് കായംകുളം മുന്നില്‍ എത്തിയത്. 251 പോയിന്റോടെ ചേര്‍ത്തല രണ്ടാമതും 242 പോയിന്റു നേടി ആലപ്പുഴ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 271 പോയിന്റോടെ തുറവൂരും ആലപ്പുഴയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 265 പോയിന്റു നേടി കായംകുളവും 254 പോയിന്റ് നേടി ചേത്തലയും തൊട്ടുപിന്നിലുണ്ട്.
യുപി വിഭാഗത്തില്‍ 106 പോയിന്റോടെ മാവേലിക്കര, ചേര്‍ത്തല ഉപജില്ലകള്‍ ഒന്നാം സ്ഥാനത്താണ്. 103 പോയിന്റോടെ കായംകുളം രണ്ടാമതും 96 പോയിന്റോടെ അമ്പലപ്പുഴ മൂന്നാമതുമാണ്.
സംസ്കൃതം എച്ച്എസ് വിഭാഗത്തില്‍ 70 പോയിന്റോടെ തുറവൂര്‍ ഒന്നാമതും 66 പോയിന്റുകള്‍ നേടി മാവേലിക്കര രണ്ടാമതും 61 പോയിന്റു നേടി ആലപ്പുഴ മൂന്നാമതുമാണ്.
യുപി വിഭാഗത്തില്‍ 80 പോയിന്റു നേടി ഹരിപ്പാട് ഒന്നാമതും 78 പോയിന്റു നേടി മാവേലിക്കര, ആലപ്പുഴ ഉപജില്ലകള്‍ രണ്ടാമതുമാണ്.
അറബി എച്ച്എസ് വിഭാഗത്തില്‍ 75 പോയിന്റു നേടി ചേര്‍ത്തല,അമ്പലപ്പുഴ ഒന്നാമതും 70 പോയിന്റു നേടി ആലപ്പുഴ രണ്ടാംസ്ഥാനത്തുമാണ്.
യുപി വിഭാഗത്തില്‍ കായംകുളം, തുറവൂര്‍ ഉപജില്ലകള്‍ 55 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: