ബ്രിസ്ബെന്: ഇന്ത്യന്‍ താരം സാനിയ മിര്‍സ-സ്വിസ് സുന്ദരി മാര്‍ട്ടിന ഹിംഗിസ് സഖ്യം ബ്രിസ്ബെന് ഇന്റര്‍ നാഷണല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിഫൈനലില്‍ സ്ലോവാക്-റഷ്യന്‍ ജോഡിയായ ആന്‍ഡ്രിയ ക്ലെപാക്-അല്ല കുദ്രിയാവ്ത്സേവ സഖ്യത്തെ തകര്‍ത്താണ് മാര്‍ട്ടിന-സാനിയ ജോഡി ഫൈനലിലെത്തിയത്.
സ്കോര്‍: 6-3, 7-5. മാര്‍ട്ടിന-സാനിയ സഖ്യത്തിന്റെ തുടര്‍ച്ചയായ 25-ാം ജയമാണിത്. ഇതോടെ 2012-ല്‍ സാറ ഇറാനി-റോബര്‍ട്ട വിന്‍സി സഖ്യത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഫൈനലില്‍ വിജയിച്ചാല്‍ ഈ റെക്കോര്‍ഡ് സാനിയ സഖ്യത്തിന് സ്വന്തമാക്കാം.
നിലവിലെ ലോക ഒന്നാം നമ്പര്‍ ജോഡിയായ സാനിയ-മാര്‍ട്ടിന സഖ്യം കഴിഞ്ഞ സീസണില്‍ അഞ്ച് കിരീടങ്ങളാണ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി 28 ജയങ്ങള്‍ സ്വന്തമാക്കിയ ജിജി ഫെര്‍ണാണ്ടസ്-നടാഷ വെരേവ സഖ്യത്തിന്റെ പേരിലാണ് തുടര്‍ച്ചയായ ജയങ്ങളുടെ റിക്കാര്‍ഡ്. 1994-ല്‍ ആയിരുന്നു ഇവരുടെ തേരോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: