കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. ഉച്ചക്ക് ഒന്നിന് കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടിലാണ് മത്സരം. കലൂര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് സൗരാഷ്ട്ര ഝാര്‍ഖണ്ഡിനെയും ഉച്ചക്ക് ഒന്നിന് രാജസ്ഥാന് ത്രിപുരയെയും നേരിടും.
നാല് കളിയും ജയിച്ച കേരളം 16 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ്, സൗരാഷ്ട്ര, ഝാര്‍ഖണ്ഡ് ടീമുകള്‍ക്ക് 12 പോയിന്റുണ്ട്. പോയിന്റ് നിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ സൂപ്പര്‍ ലീഗ് ഉറപ്പാക്കാന്‍ നാല് ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഈ ടീമുകള്‍ക്ക് അവശേഷിക്കുന്നത്. ത്രിപുര, ജമ്മുകശ്മീര്‍ ടീമുകള്‍ക്ക് ഓരോ മത്സരങ്ങളും അവശേഷിക്കുന്നുണ്ട്. നാളെയാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: