കായംകുളം: മത്സരാര്‍ത്ഥി വേദിയില്‍ കുഴഞ്ഞു വീണു. ജില്ലാ കലോത്സവ വേദിയിലെ കഥകളി മത്സരം നടന്ന എസ്എന്‍ വിദ്യാപീഠത്തിലെ നാലാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗത്തിന്റെ കഥകളി ഗ്രൂപ്പ് മത്സരം നടന്നു കൊണ്ടിരിക്കെയാണ് നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം സ്കൂളിലെ എസ്. അഞ്ജലി കുഴഞ്ഞ് വീണത്.
രാവിലെ ഏഴ് മണിക്ക് ആരംഭിക്കേണ്ട മത്സരം രാത്രി 9.30നാണ് ആരംഭിച്ചത്. ആദ്യം ഇട്ടവേഷം മത്സര സമയം മാറിയതോടെ അഴിച്ചുമാറ്റി. പിന്നീട് വൈകിട്ട് 5.30ന് വീണ്ടും വേഷം കെട്ടിയ മത്സരാര്‍ത്ഥികള്‍ ആഹാരം കഴിക്കാതെ മത്സരം അവസാനിക്കുന്നതു വരെ കാത്തിരുന്നു.
വിശന്ന വയറുമായി മത്സരത്തെ നേരിട്ട കുട്ടികള്‍ തീരെ അവശരായിരുന്നു. ഇതിനിടയിലാണ് മത്സരാര്‍ത്ഥി കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുട്ടിയെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി പ്രഥമ ചികിത്സ നല്കി മത്സരം തുടരുകയായിരുന്നു. രാത്രി 12.30ന് ശേഷമാണ് കഥകളി മത്സരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: