മുരിക്കാശേരി: 28 മത് ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന് സമാപനമായി മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും കുമാരമംഗലം സ്കൂളിന്റെ ചിറകിലേറി തൊടുപുഴ ഉപജില്ല കിരീടം ചൂടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാ മാമാങ്കത്തില്‍ കട്ടപ്പനയെ 93 പോയിന്റ് വ്യത്യാസത്തില്‍ പിന്തള്ളിയാണ് തൊടുപുഴ കീരിടം സ്വന്തമാക്കിയത്. യുപി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഒന്നാമതെത്തിയപ്പോള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പനയ്ക്കാണ് ഓവറോള്‍. യുപി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 145 പോയിന്റു നേടിയപ്പോള്‍ 139 പോയിന്റുമായി കട്ടപ്പനയാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്. 133 പോയിന്റുമായി നെടുങ്കണ്ടവുമാണ് മൂന്നാംസ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 331 പോയിന്റ് നേടിയാണ് തൊടുപുഴ വിജയമാവര്‍ത്തിച്ചത്. 319 പോയിന്റ് സ്വന്തമാക്കിയ കട്ടപ്പന രണ്ടാമതെത്തി. 298 പോയിന്റ് നേടിയ അടിമാലിക്കാണ് മൂന്നാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തിയ തൊടുപുഴയ്ക്ക് 389 പോയിന്റും റണ്ണേഴ്സ് അപ്പായ കട്ടപ്പനയ്ക്ക് 305 പോയിന്റാണ് ലഭിച്ചത്. യുപി വിഭാഗം സ്കൂളുകളുടെ വിഭാഗത്തില്‍ 51 പോയിന്റ് നേടി എസ്.ജി.യു.പി സ്കൂള്‍ മൂലമറ്റമാണ് ഒന്നാമത്. ഹൈസ്കൂള്‍ സ്കൂളുകളുടെ വിഭാഗത്തില്‍ 132 പോയിന്റുമായി കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസാണ് ഒന്നാംസ്ഥാനത്ത്. 96 പോയിന്റുമായി എസ്.ജിഎച്ച്എസ്എസ്വാഴത്തോപ്പാണ് രണ്ടാംസ്ഥാനത്ത്. 86 പോയിന്റുമായി കുമാരമംഗലം എംകെഎന്എംഎച്ച്എസാണ് മൂന്നാം സ്ഥാനത്ത്. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിഭാഗത്തില്‍ കുമാരംമംഗലം ആധിപത്യം തുടര്‍ന്നു. 158 പോയിന്റുമായി ഇവര്‍ ഓവറോള്‍ കരസ്ഥമാക്കി. മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസാണ് മൂന്നാം സ്ഥാനം. തമിഴ്കലോത്സവത്തില് യു.പി വിഭാഗത്തില്‍ നെടുങ്കണ്ടവും, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പീരുമേടും ജേതാക്കളായി. 86 പോയിന്റു നേടിയാണ് നെടുങ്കണ്ടം യുപി വിഭാഗത്തില്‍ വിജയികളായത്. 76 പോയിന്റുനേടിയ പീരുമേടാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 113 പോയിന്റും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍78 പോയിന്റുനേടിയാണ് പീരുമേട് വിജയിച്ചച്ച
ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ നെടുങ്കണ്ടവും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പനയുമാണ് രണ്ടാമത്. വൈകിട്ടു നടന്ന സമാപനസമ്മേളനം റോഷി ആഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: