ഹെലിബിറിയ കുടിവെള്ള പദ്ധതിയിലെ പൈപ്പ് ചോരുന്നു

Friday 8 January 2016 10:17 pm IST

  ഏലപ്പാറ: നാല് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ആരംഭിച്ച ഹെലിബിറിയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോരുന്നു. കോഴിക്കാനം രണ്ടാം ഡിവിഷന് സമീപമാണ് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ദിവസേന ചോരുന്നത്. ഏലപ്പാറ, ഉപ്പുതറ, പെരുവന്താനം, പീരുമേട്, എന്നീ പഞ്ചായത്തുകളിലേക്കാണ് ഈ പൈപ്പിലൂടെ വെള്ളം എത്തുന്നത്. പൈപ്പ് ചോരുന്നതോടെ പല ഉപഭോക്താക്കള്‍ക്കും കൃത്യമായി വെള്ളം കിട്ടാത്ത സ്ഥിതിയുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.