പമ്പാവാലി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
കര്‍ണ്ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച എറണാകുളത്തുനിന്നും വന്ന ടാക്സികാറാണ് ഇന്നലെ രാവിലെ ആറുമണിയോടെ അപകടത്തില്‍പെട്ടത്. എഴംഗസംഘത്തിലെ പരിക്കേറ്റ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാറാണംതോട്ടില്‍ താന്നിമൂട്ടില്‍ വാസുദേവന്റെ വീടിന് മുന്നിലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: