ന്യൂദല്‍ഹി: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതി നിസാമിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ പോലും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.
കേസില്‍ വിചാരണക്കോടതി മുമ്പാകെ അന്തിമ വാദം പൂര്‍ത്തിയാകാനിരിക്കെയാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിസാം സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ വിചാരണ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നിസാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. അപേക്ഷയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: